
യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗത്തിന് ഇരകളായി; അർധ രാത്രി വഴിയരികിൽ ഉപേക്ഷിച്ചു
രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍ നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു

ഡെറാഡൂൺ: ഹരിദ്വാറിൽ തീർത്ഥാടനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയും ആറ് വയസുകാരി മകളും ഓടിക്കൊണ്ടിരുന്ന കാറിൽ കൂട്ട ബലാത്സംഗത്തിന് ഇരകളായി. ഹരിദ്വാര്‍ ജില്ലയിലെ റൂര്‍ക്കിയിലാണ് ഞെട്ടിക്കുന്ന ക്രൂരത. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികില്‍ നിന്ന യുവതിക്കും മകള്‍ക്കും സോനു എന്നൊരാള്‍ കാര്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു.
യാത്രയ്ക്കിടെ യുവതിയെയും ആറ് വയസുള്ള മകളെയും പ്രതികള്‍ കൂട്ടബലാത്സംഗിനിരയാക്കിയ ശേഷം ഇരുവരേയും കനാലിനു സമീപം ഉപേക്ഷിച്ചു. പാതിരാത്രിയില്‍ ഒരു വിധത്തില്‍ പൊലീസ് സ്‌റ്റേഷനിലെത്തി യുവതി തനിക്കുണ്ടായ ദുരനുഭവം അറിയിക്കുകയായിരുന്നു.
വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിവുള്ളത്. കാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്നതില്‍ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായതായും പൊലീസ് അറിയിച്ചു.
ഇരുവരെയും റൂര്‍ക്കിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. കുറ്റവാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



