
വിവാഹിതയായ 24കാരി 15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഒളിവില്‍ പോയ യുവതി അറസ്റ്റില്‍
പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റില്‍

മുംബൈ: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരി അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. യുവതി കൗമാരക്കാരന്റെ വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്നപ്പോഴായിരുന്നു പീഡനം.
മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി പിന്നീട് ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതിയില്‍ പറയുന്നത്. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോയിരുന്നു.
ഡിസംബര്‍ രണ്ടിന് പോക്സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച യുവതിയുടെ അഭിഭാഷകന് പരാതി വ്യാജമാണെന്നാണ് പറയുന്നത്. വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



