
ഭർത്താവിന്റെ രോഗം മാറാൻ നരബലി വേണമെന്ന് മന്ത്രവാദി, പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവതി, അറസ്റ്റിൽ
മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു

ചെന്നൈ; സഹോദരിയുടെ മകന്റെ ആറു മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവിന്റെ രോഗം മാറാൻ നരബലി നടത്തണമെന്നു മന്ത്രവാദി പറഞ്ഞതനുസരിച്ചാണ് കൊല നടത്തിയത്. സംഭവത്തിൽ 48 കാരിയായ ശർമിള ബീഗത്തെ പൊലീസ് അറസ്റ്റിലായത്. തമിഴ്നാട് തഞ്ചാവൂരിലാണു നാടിനെ നടുക്കിയ സംഭവം.
സഹോദരിയുടെ മകന്റെ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശർമിളയ്ക്കൊപ്പം കൂട്ടുനിന്ന ഭർത്താവ് അസ്ഹറുദ്ദീൻ, മന്ത്രവാദി മുഹമ്മദ് സലീം എന്നിവരും അറസ്റ്റിലായി. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിയെടുത്ത് വീടിനു പിന്നിലെ മീൻ വളർത്തൽ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നു. സംശയം തോന്നിയ അയൽക്കാരാണു പൊലീസിനെ അറിയിച്ചതും വീട്ടിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ക്രൂരത പുറത്തായതും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



