വധു വിവാഹം വേണ്ടെന്ന് വച്ച് വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോയി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

പട്‌ന: വധു വിവാഹം വേണ്ടെന്ന് വച്ച് വിവാഹവേദിയില്‍ നിന്നും ഇറങ്ങിപ്പോയി. കല്യാണത്തിന് എത്തിയ യുവാവിന്റെ മുഖം കണ്ട ഉടനെയാണ് യുവതി വിവാഹം വേണ്ടെന്ന് വച്ച് ഇറങ്ങിപ്പോയത്. 

ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വിവാഹവേദിയില്‍ വച്ചാണ് വധു വരനെ ആദ്യമായി നേരിട്ട് കാണുന്നത്. നേരത്തെ വാട്‌സ്ആപ്പ് വഴിയാണ് ഭാവി വരനെ യുവതി കണ്ടത്. വാട്‌സ്ആപ്പ് വഴി ഭാവി വരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളല്ല കല്യാണത്തിന് എത്തിയതെന്ന് പറഞ്ഞായിരുന്നു യുവതിയുടെ ഇറങ്ങിപ്പോക്ക്.

എന്ത് വന്നാലും ഇയാളെ വിവാഹം ചെയ്യില്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ തീരുമാനത്തെ തുടര്‍ന്ന് കല്യാണം കൂടാന്‍ വന്നവര്‍ എല്ലാം മടങ്ങിപ്പോവുകയും ചെയ്തു.വാട്‌സാപ്പില്‍ ചിത്രം കാണിച്ചുകൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യുവതിയുടെ മൂത്ത സഹോദരനാണ് വധുവിനെ കൂട്ടിക്കൊണ്ടുപോയത്. പ്രദേശവാസികള്‍ ഇടപെട്ട് വരന്റെ ബന്ധുക്കളെ പറഞ്ഞ് മനസിലാക്കിയതോടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ വരന്റെ വീട്ടുകാര്‍ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates