നാലുചുവരുകള്‍ക്കുള്ളില്‍ കൂറ്റന്‍ രാജവെമ്പാല; നിഷ്പ്രയാസം പിടികൂടി യുവതി, ധീരത- വീഡിയോ 

ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ അകപ്പെട്ട രാജവെമ്പാലയെ രക്ഷപ്പെടുത്താനാണ് യുവതി എത്തിയത്

കൂറ്റന്‍ രാജവെമ്പാലയെ പിടിക്കാന്‍ ശ്രമിക്കുന്ന യുവതി
Last Updated :20 January 2024, 8:47 am IST
Edited by :migrator

കൂറ്റന്‍ രാജവെമ്പാലയെ കൈ കൊണ്ട് പിടിക്കുന്ന യുവതിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. പാമ്പ് ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. അവസാനം തലയില്‍ പിടിച്ച് വരുതിയിലാക്കിയ ശേഷം പാമ്പിനെ ചാക്കില്‍ കയറ്റി.

ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തില്‍ അകപ്പെട്ട രാജവെമ്പാലയെ രക്ഷപ്പെടുത്താനാണ് യുവതി എത്തിയത്. ആദ്യം വടി ഉപയോഗിച്ച് പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചു. എന്നാല്‍ ശ്രമം വിഫലമായതോടെ, കൈ കൊണ്ട് പാമ്പിനെ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പാമ്പിനെ പിടികൂടാനുള്ള ശ്രമത്തിനിടെ, ആക്രമിക്കാന്‍ ശ്രമിച്ചുവെങ്കിലും യുവതി സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. അവസാനം പാമ്പിന്റെ തലയില്‍ പിടിത്തമിട്ട ശേഷം കെട്ടിടത്തിന്റെ വെളിയിലേക്ക് കൊണ്ടുവന്നു. ഈസമയത്ത് കാഴ്ചക്കാരായി നിന്നവര്‍ യുവതിക്ക് വഴിയൊരുക്കാന്‍ ഓടിമറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

റോഡില്‍ തുറന്നുവിട്ട പാമ്പ് വീണ്ടും കെട്ടിടത്തിലേക്ക് തന്നെ ഇഴഞ്ഞുനീങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ പാമ്പിനെ വീണ്ടും പിടികൂടി ചാക്കിലാക്കി. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. മാര്‍ച്ചിലെ വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now