പട്ടാപ്പകല്‍ കുട്ടികളുടെ മുന്നില്‍ വച്ച് അമ്മയെ യുവാവ് കുത്തിക്കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST

News Now

ന്യൂഡല്‍ഹി:  പട്ടാപ്പകല്‍ കുട്ടികളുടെ മുന്നില്‍ വച്ച് അമ്മയെ യുവാവ് കുത്തിക്കൊന്നു. സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയെയാണ് ആക്രമിച്ചത്. പിന്തുടര്‍ന്നു വന്ന യുവാവ് സ്ത്രീയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ യുവതി കുത്തേറ്റ നിലയില്‍ കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. യുവതി വീട് മാറുന്നതിന് മുന്‍പ് ഇരുവരും അയല്‍വാസികളായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ