മഹാരാഷ്ട്രയില്‍ പാഞ്ഞുവന്ന കാര്‍ ബൈക്കില്‍ ഇടിച്ച് അമ്മയും കുഞ്ഞും തെറിച്ചുവീണു

കാര്‍ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്ത്രീയും കുഞ്ഞും തെറിച്ചുവീഴുന്ന ദൃശ്യം
Last Updated :20 January 2024, 9:08 am IST

News Now

മുംബൈ:  മഹാരാഷ്ട്രയില്‍ പാഞ്ഞുവന്ന കാര്‍ ബൈക്കില്‍ ഇടിച്ച് അമ്മയും കുഞ്ഞും തെറിച്ചുവീണു. ബൈക്കില്‍ കുഞ്ഞിനൊപ്പം പിന്‍സീറ്റില്‍ ഇരുന്നാണ് അമ്മ യാത്ര ചെയ്തിരുന്നത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ അടക്കം മൂന്നുപേരും കാര്യമായി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പുനെയില്‍ ബെല്‍ഹെ- ജെജുരി ഹൈവേയിലാണ് സംഭവം. റോഡിന് എതിര്‍വശത്തുള്ള ഇടറോഡിലേക്ക് പോകുന്നതിന് വളയ്ക്കുകയായിരുന്നു ബൈക്ക്. ഈസമയത്ത് എതിര്‍ദിശയില്‍ നിന്ന് വന്ന വാഗണ്‍ ആര്‍ കാര്‍ ആണ് ഇടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റില്‍ ഇരുന്നിരുന്ന സ്ത്രീയും കുഞ്ഞും തെറിച്ചുവീണു. ഉടന്‍ തന്നെ ബൈക്ക് ഓടിച്ചിരുന്നയാള്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കുഞ്ഞിനെ പൊക്കിയെടുത്തു. മൂവര്‍ക്കും കാര്യമായി പരിക്കേറ്റിട്ടില്ല. വഴിയാത്രക്കാരും രക്ഷാപ്രവര്‍ത്തനത്തിന് തടിച്ചുകൂടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates