ഭര്‍ത്താവില്ലാത്ത നേരത്ത് രാത്രി വീട്ടിലെത്തി, പീഡിപ്പിക്കാന്‍ ശ്രമം ; 45 കാരന്റെ ജനനേന്ദ്രിയം അരിവാള്‍ കൊണ്ട് യുവതി വെട്ടിമാറ്റി

ചെറുത്തുനിന്ന യുവതി വീട്ടിൽ അതിക്രമിച്ചു കയറിയ ആളുമായി ഏതാണ്ട് 20 മിനുട്ടോളം മല്‍പ്പിടുത്തം നടത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

ഭോപ്പാല്‍ : വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. പീഡനത്തിന് ശ്രമിച്ച 45 കാരന്റെ ജനനേന്ദ്രിയം ആണ് യുവതി അരിവാള്‍ കൊണ്ട് വെട്ടിമാറ്റിയത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. 

വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവതിയുടെ ഭര്‍ത്താവ് വീട്ടിലില്ലായിരുന്നു. സ്ത്രീയും 13 വയസ്സുള്ള മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇതു മനസ്സിലാക്കി വീട്ടില്‍ അതിക്രമിച്ചു കടന്ന ആള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഇയാളെ കണ്ട് കള്ളനാണെന്ന് ഭയന്ന് മകന്‍ വീടിന് പുറത്തേക്കോടി. സ്ത്രീയെ മര്‍ദ്ദിച്ചശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ചു. ചെറുത്തുനിന്ന യുവതി ഇയാളുമായി ഏതാണ്ട് 20 മിനുട്ടോളം മല്‍പ്പിടുത്തം നടത്തി. ഇതിനിടെ കട്ടിലിന് അടിയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് അക്രമിുടെ ജനനേന്ദ്രിയം വെട്ടിമാറ്റുകയായിരുന്നു. 

തുടര്‍ന്ന് അര്‍ധരാത്രിയോടെ യുവതി തന്നെ അടുത്തുള്ള പൊലീസ് ഔട്ട്‌പോസ്റ്റിലെത്തി വിവരം പറയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ പൊലീസ് ആശുപത്രിയിലാക്കി. വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 45 കാരനെതിരെയും, ആക്രമിച്ചതിന് യുവതിക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now