കരച്ചിൽകേട്ട ബോട്ട്​ തൊഴിലാളികളാണ് സ്ത്രീയെ രക്ഷപെടുത്തിയത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:47 am IST

News Now

ലഖ്നൗ: അപകടത്തിൽപ്പെട്ട 50കാരി യമുന നദിയിൽ 16 മണിക്കൂറോളം ഒഴുകിനടന്നു​. കാൽവഴുതി ജലപാതയിലേക്ക് വീണ സ്ത്രീ നദിയിലേക്ക്​ ഒഴുകിയെത്തി. ഒരു മരത്തടിയുടെ സഹായത്തോടെയാണ് രാത്രി മുഴുവൻ കഴിച്ചുകൂട്ടിയത്. ഒടുവിൽ കരച്ചിൽകേട്ട ബോട്ട്​ തൊഴിലാളികളാണ് സ്ത്രീയെ രക്ഷപെടുത്തിയത്. 

ഉത്തർപ്രദേശിലെ ശാരദ ന​ഗർ സ്വദേശിയായ ജയദേവി എന്ന സ്ത്രീ ഗ്രാമത്തിൽനിന്ന്​ 25 കിലോമീറ്റർ അകലെ ഹാമിർപുരിലേക്കാണ്​ ഒഴുകിയെത്തിയത്​. വയലിലേക്ക്​ പോകുന്നതിനിടെ കാൽവഴുതി വീണാണ് അപകടത്തിൽപ്പെട്ടത്. ഹാമിർപുരിൽവെച്ച്​ കരച്ചിൽ കേട്ട ബോട്ട്​ തൊളിലാളികൾ ജയ്​ദേവിയെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates