
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ഭോപ്പാല് : വനിതാ പൊലീസ് കോണ്സ്റ്റബിളിനെ കൂട്ടബലാല്സംഗം ചെയ്തു. സംഭവത്തില് അഞ്ചുപേര്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര് ചെയ്തു. സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. മൂന്നുപേര് ചേര്ന്ന് കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് 30 കാരിയായ വനിതാ കോണ്സ്റ്റബിള് പരാതിയില് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയും അമ്മയുമാണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വനിതാ കോണ്സ്റ്റബിളും മുഖ്യപ്രതിയും ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ്.
ഇളയ സഹോദരന്റെ ബര്ത്ത്ഡേ പാര്ട്ടിക്കായി മുഖ്യപ്രതി സുഹൃത്തായ വനിതാ കോണ്സ്റ്റബിളിനെ ക്ഷണിക്കുകയായിരുന്നു. പാര്ട്ടിക്കെത്തിയ യുവതിയെ മുഖ്യപ്രതിയും കൂട്ടാളികളും ചേര്ന്ന് ബലാല്സംഗം ചെയ്യുകയായിരുന്നു.
മുഖ്യപ്രതിയും സഹോദരനും മറ്റൊരാളുമാണ് തന്നെ ബലാല്സംഗം ചെയ്തതെന്നും, പിന്നീട് മുഖ്യപ്രതിയുടെ അമ്മ സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ബന്ധുക്കളിലൊരാള് പണം ആവശ്യപ്പെട്ടെന്നും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും വനിതാ കോണ്സ്റ്റബിള് പരാതിയില് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



