ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് ചാടികയറാന്‍ യുവതിയുടെ ശ്രമം; കാല്‍വഴുതി വീണു; രക്ഷപ്പെടുത്തി വനിതാ കോണ്‍സ്റ്റബിള്‍; വീഡിയോ

യുവതിയെ ട്രെയിന്‍വലിച്ചിഴയ്ക്കുന്നതിനിടെ പ്ലാറ്റ് ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വഹീദ ഖാത്തൂണ്‍ ഉടന്‍ ഓടിയെത്തി രക്ഷപ്പെടുത്തുകയായിരുന്നു.

കാല്‍വഴുതി വീണ യാത്രക്കാരിയെ രക്ഷിക്കുന്ന വനിതാ കോണ്‍സ്റ്റബിള്‍
Last Updated :20 January 2024, 8:59 am IST


റാഞ്ചി: ഓടുന്ന ട്രെയിനിലേക്ക് ചാടികയറുന്നതിനിടെ കാല്‍വഴുതിവീണ യാത്രക്കാരിയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിലെ (ആര്‍പിഎഫ്) വനിതാ കോണ്‍സ്റ്റബിള്‍ രക്ഷപ്പെടുത്തി. ജാര്‍ഖണ്ഡിലെ ചക്രധര്‍പൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു സംഭവം. 

മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ചക്രധര്‍പൂര്‍-ഹൗറ എക്സ്പ്രസ് പുറപ്പെട്ടതിന് പിന്നാലെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ബാലന്‍സ് നഷ്ടമാകുകയായിരുന്നു. വൈകീട്ട്  6:26 ഓടെയാണ് സംഭവം. യുവതിയെ ട്രെയിന്‍വലിച്ചിഴയ്ക്കുന്നതിനിടെ പ്ലാറ്റ് ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ വഹീദ ഖാത്തൂണ്‍ ഉടന്‍ ഓടിയെത്തി  രക്ഷപ്പെടുത്തുകയായിരുന്നു.


ചക്രധര്‍പൂര്‍ ആര്‍പിഎഫ് എസ്എച്ച്ഒ ബി കെ സിന്‍ഹ, കോണ്‍സ്റ്റബിള്‍ വഹീദ് ഖാട്ടൂണിനെ അഭിനന്ദിച്ചു, ''വഹീദ ഖാട്ടൂണ്‍ തന്റെ കടമ വിശ്വസ്തതയോടെ നിറവേറ്റുകയും ഒരു യാത്രക്കാരന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഈ ധീരതയ്ക്ക്,  വഹീദ ഖാത്തൂണിന് പാരിതോഷികം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now