ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമം; ട്രെയിന്‍ അപകടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു- വീഡിയോ 

ഉത്തര്‍പ്രദേശില്‍ ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീയെ ട്രെയിന്‍ അപകടത്തില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചു

ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് സ്ത്രീയെ വലിച്ചുകയറ്റുന്ന റെയില്‍വേ ജീവനക്കാരന്റെ ദൃശ്യം
Last Updated :20 January 2024, 9:06 am IST
Edited by :migrator

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിച്ച സ്ത്രീയെ ട്രെയിന്‍ അപകടത്തില്‍ നിന്ന് റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചു. ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റിയാണ് റെയില്‍വേ ജീവനക്കാരന്‍ രക്ഷിച്ചത്.

ഷിക്കോഹാബാദ് സ്‌റ്റേഷനിലാണ് സംഭവം. ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് പോകാന്‍ ട്രാക്ക് തെരഞ്ഞെടുത്ത സ്ത്രീയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. 

ട്രാക്കില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍ ശ്രമിക്കുന്ന സമയത്ത് ട്രെയിന്‍ സ്‌റ്റേഷനിലേക്ക് വരാന്‍ ഏതാനും നിമിഷം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അപകടസാധ്യത മുന്നില്‍ കണ്ട് റെയില്‍വേ ജീവനക്കാരന്‍ റാം സ്വരൂപ് മീന ഓടിയെത്തി സ്ത്രീയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. സ്ത്രീ പ്ലാറ്റ്‌ഫോമില്‍ കയറിയതും ട്രെയിന്‍ സ്‌റ്റേഷനിലൂടെ കടന്നുപോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now