വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോക്ടറുടെയും ഫ്ലൈറ്റ് ക്രൂവിന്റെയും സഹായത്തോടെയായിരുന്നു പ്രസവം

ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 8:41 am IST

News Now

ബെംഗളൂരു : ബെംഗളൂരു-ജയ്പൂർ ഇൻഡിഗോ വിമാനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. ബെംഗളൂരുവിൽ നിന്ന് ജയ്പൂരിലേക്കുള്ള 6 ഇ 469 വിമാനത്തിലാണ് കുഞ്ഞിനെ പ്രസവിച്ചത്. അതേ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഡോക്ടറുടെയും ഫ്ലൈറ്റ് ക്രൂവിന്റെയും സഹായത്തോടെയായിരുന്നു പ്രസവം. 

ഇന്ന് പുലർച്ചെ 5.45 ഓടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് വിമാനം രാവിലെ എട്ടുമണിയോടെ ജയ്പൂരിലെത്തി. ഫ്ലൈറ്റിൽ നിന്ന് നിർദേശം ലഭിച്ചതനുസരിച്ച് ജയ്പ്പൂരിൽ സ്ത്രീക്കും കുഞ്ഞിനുമായി ഒരു ഡോക്ടറെയും ആംബുലൻസും സജ്ജമാക്കിയിരുന്നു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നും ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു. 

പ്രസവത്തിന് സഹായിച്ച ഫ്ലൈറ്റിലുണ്ടായിരുന്ന ഡോ. സുബഹാന നസീറിനെ ജയ്പൂരിലെ അറൈവൽ ​ഹോളിലേക്ക് സ്വാ​ഗതം ചെയ്യുകയും താങ്ക് യൂ കാർഡ് കൈമാറുകയും ചെയ്തെന്ന് എയർലൈൻ അധികൃതർ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates