ഭര്‍ത്താവിന് കഷണ്ടിയാണെന്ന് അറിഞ്ഞത് വിവാഹശേഷം; പരാതി നല്‍കി നവവധു, മുന്‍കൂര്‍ ജാമ്യം തേടി 29കാരന്‍

കഷണ്ടിയാണെന്ന് മറച്ചു വെച്ച് വിവാഹം കഴിച്ച യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നവ വധു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:32 am IST
Edited by :migrator

മുംബൈ: കഷണ്ടിയാണെന്ന് മറച്ചു വെച്ച് വിവാഹം കഴിച്ച യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി നവ വധു.  ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ 27കാരിയായ യുവതിയാണ് സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്യുന്ന 29കാരനായ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയിലെ നയാ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നല്‍കിയത്.

കഴിഞ്ഞ മാസമാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷമാണ് ഭര്‍ത്താവിന് തലയില്‍ മുടിയില്ലെന്ന കാര്യം യുവതി അറിയുന്നത്. ഇതോടെ യുവതി വിശ്വാസ വഞ്ചനയ്ക്ക് ഭര്‍ത്താവിനെതിരെ പരാതി നല്‍കുകയായിരുന്നു. യുവാവും കുടുംബവും കഷണ്ടി മറച്ചുവെച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. 

വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയപ്പോഴാണ് കഷണ്ടിയാണെന്നും വിഗ്ഗ് ധരിച്ചിരിക്കുകയാണെന്നും മനസിലായതെന്ന് യുവതി പരാതിയില്‍ പറയുന്നു. യുവാവ് കഷണ്ടിയാണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ താന്‍ വിവാഹത്തിന് സമ്മതിക്കില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. എന്തായാലും വിശ്വാസ വഞ്ചനയ്ക്ക് പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് മുന്‍കൂര്‍ ജാമ്യത്തിനായി താനെ കോടതിയെ സമീപിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now