പട്ടാപ്പകല്‍ വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:57 am IST

News Now

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ വനിതാ ഡോക്ടറുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലും മോഷ്ടിച്ച മുതല്‍ വാങ്ങിയ കേസിലുമാണ് അറസ്റ്റ്.

ഡല്‍ഹിയിലെ ഷാലിമാര്‍ ബാഗിലെ പാര്‍ക്കില്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. നടക്കാന്‍ ഇറങ്ങിയ 47കാരിയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. ഇതില്‍ ഡയമണ്ടില്‍ തീര്‍ത്ത മോതിരവും സ്വര്‍ണമാലയും ഉള്‍പ്പെടുന്നു. വെള്ളിയാഴ്ചയാണ് പ്രതികളെ പിടികൂടിയത്.  20നും 40നും ഇടയില്‍ പ്രായമുള്ള യുവാക്കളെയാണ് പിടികൂടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates