അതൊരു പരദൂഷണമായിട്ടാണ് എനിക്ക് തോന്നുന്നത്.

Mohanlal, Kamal, Mammootty
Mohanlal, Kamal, MammoottySource by : വിഡിയോ സ്ക്രീൻഷോട്ട്
Last Updated :14 October 2026, 3:46 pm IST
Guest Author :Hima Prakash

News Now

‌സംവിധായകൻ കമലിന്റെ സിനിമകളിൽ ഒട്ടേറെ മലയാളികൾക്ക് ഇഷ്ടമുള്ള ചിത്രങ്ങളിലൊന്നാണ് ശ്രീനിവാസൻ തിരക്കഥയെഴുതി 1996 ൽ പുറത്തിറങ്ങിയ 'അഴകിയ രാവണൻ'. മമ്മൂട്ടി, ഭാനുപ്രിയ, കൊച്ചിന്‍ ഹനീഫ, ശ്രീനിവാസന്‍, ബിജു മേനോന്‍, രാജന്‍ പി ദേവ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു 'അഴകിയ രാവണ'നിലെ ശങ്കര്‍ദാസ്. മമ്മൂട്ടി ശങ്കര്‍ ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ കുറിച്ച് കമല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

വേദനിക്കുന്ന കോടീശ്വരനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോഴാണ് അതിലൊരു പുതുമ തോന്നുന്നതെന്ന് സംവിധായകന്‍ ദ് ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. "അഴകിയ രാവണ'നിലെ ശങ്കര്‍ ദാസിനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ അതിലൊരു പുതുമയില്ല. മമ്മൂട്ടി അവതരിപ്പിച്ചതു കൊണ്ടാണ് അതിലൊരു പുതുമ വരുന്നത്.

പൊങ്ങച്ചക്കാരനായിട്ടുള്ള താനാണ് വലുതെന്ന് വിചാരിക്കുന്ന കഥാപാത്രമായിരുന്നു അത്. ആ കാലത്ത് മമ്മൂട്ടിയുടെ ഒരു ഇമേജ് അങ്ങനെയാണെന്ന് എല്ലാവരും പറഞ്ഞുണ്ടാക്കിയിട്ടുണ്ടായിരുന്നു. അതൊരു പരദൂഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ പുള്ളി അങ്ങനെയൊന്നുമല്ല.

അദ്ദേഹം വളരെ ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. വേദനിക്കുന്ന കോടീശ്വരനായിട്ട് അദ്ദേഹം അഭിനയിക്കുകയായിരുന്നു. ഞങ്ങള്‍ ഈ കഥ ഉണ്ടാക്കി ആദ്യം കേള്‍പ്പിച്ചത് പ്രൊഡ്യൂസറെ ആയിരുന്നു. ഈ കഥാപാത്രത്തിന് നല്ലത് മോഹന്‍ലാല്‍ അല്ലേ എന്ന് അദ്ദേഹം ചോദിച്ചു. മമ്മൂട്ടിയെ ആ കാരക്ടറായിട്ട് ആര്‍ക്കും അം​ഗീകരിക്കാൻ പറ്റിയിരുന്നില്ല". - കമൽ പറഞ്ഞു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Summary

Kamal talks about Azhakiya Ravanan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates