
News Now
'ഞാന് എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

ന്യൂഡല്ഹി: ഡല്ഹിയില് കാറിനടിയില് കുടുങ്ങി മരിച്ച ഇരുപതുകാരി ലൈംഗിക ആക്രമണത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട്. പെണ്കുട്ടിയുടെ സ്വാകാര്യ ഭാഗങ്ങളില് പരിക്ക് ഇല്ലെന്നാണ് മൗലാനാ ആസാദ് മെഡിക്കല് കോളജിലെ മെഡിക്കല് ബോര്ഡ് നടത്തിയ പോസ്റ്റ്മോര്ട്ടത്തിലെ നിഗമനം.
പുതുവര്ഷപ്പുലരിയിലാണ് അഞ്ജലി സിങ് എന്ന ഇരുപതുകാരി ദാരുണമായ വിധത്തില് കൊല്ലപ്പെട്ടത്. സ്കൂട്ടറില് സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന അഞ്ജലി കാറിനടിയിര്പെടുകയായിരുന്നു. പന്ത്രണ്ടു കിലോമീറ്ററോളമാണ് കാര് അഞ്ജലിയെ വലിച്ചിഴച്ചുകൊണ്ടുപോയത്.
കഞ്ചവാലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തില് വസ്ത്രം ഇല്ലാത്ത നിലയില് ആയിരുന്നു മൃതദേഹം. അഞ്ജലി ലൈംഗികമായി ഉപദ്രവിക്കപ്പെട്ടോയെന്ന സംശയം ഉയര്ന്നത് ഈ സാഹചര്യത്തിലാണ്. നിര്ഭയ കേസിനു സമാനമാണ് ഇതെന്നു ചൂണ്ടിക്കാട്ടി ഒട്ടേറെ പേര് രംഗത്തുവരികയും ചെയ്തു
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


