ഫോട്ടോയ്ക്കായി ഭര്‍ത്താവിനൊപ്പം കടല്‍ത്തീരത്തെ പാറക്കെട്ടിലിരുന്നു; തിരയില്‍പ്പെട്ട് 27കാരിക്ക് ദാരുണാന്ത്യം, നിലവിളിച്ച് മക്കള്‍- വീഡിയോ 

കടല്‍ത്തീരത്ത് ഭര്‍ത്താവിനൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

അപകടത്തിന് തൊട്ടുമുന്‍പ് ഭര്‍ത്താവിനൊപ്പം പാറക്കെട്ടിലിരിക്കുന്ന ദൃശ്യം
Last Updated :20 January 2024, 9:22 am IST

മുംബൈ: കടല്‍ത്തീരത്ത് ഭര്‍ത്താവിനൊപ്പം പാറക്കെട്ടിലിരിക്കുന്നതിനിടെ തിരയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാര്‍ ആണ് മരിച്ചത്. ചിത്രത്തിനായി പോസ് ചെയ്ത് നില്‍ക്കുമ്പോഴാണ് അപകടം ഉണ്ടായത്.

മുംബൈയിലെ ബാന്ദ്രയില്‍ ഈ മാസം 9നു സംഭവിച്ച ദുരന്തത്തിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായാണ് വീഡിയോ പ്രചരിക്കുന്നത്.

ജ്യോതിയും ഭര്‍ത്താവ് മുകേഷും പാറക്കെട്ടിലിരുന്ന് ചിത്രത്തിനായി പോസ് ചെയ്ത് നില്‍ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പാറക്കെട്ടിലിരുന്ന ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു. സംഭവസമയം ഇവരുടെ മൂന്നു മക്കള്‍ കരയില്‍നിന്ന് അലറിവിളിക്കുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. തീരത്തുള്ളവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. നീണ്ട 20 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ പിറ്റേദിവസമാണ് ജ്യോതിയുടെ മൃതദേഹം കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now