
വാഷ്‌റൂം ഉപയോഗിക്കാന്‍ ട്രെയിനില്‍ കയറി; ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍, ഒടുവില്‍- വീഡിയോ
ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റിവീണ സ്ത്രീയെ രക്ഷപ്പെടുത്തി
ലക്‌നൗ: ബിഹാറില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെറ്റിവീണ സ്ത്രീയെ രക്ഷപ്പെടുത്തി. കാല്‍ തെറ്റിവീണ് ട്രെയിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ സ്ത്രീയെ സമയോചിതമായ ഇടപെടലിലൂടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥനാണ് രക്ഷിച്ചത്. സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെയാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനിന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. വാഷ്‌റൂമില്‍ പോകാന്‍ തോന്നിയ സ്്ത്രീ പ്ലാറ്റ്‌ഫോമില്‍ അന്വേഷിച്ചു. പ്ലാറ്റ്‌ഫോമില്‍ വാഷ്‌റൂം ഇല്ലെന്ന് മനസിലാക്കിയതോടെ, ഈസമയം സ്റ്റേഷനിലെത്തിയ ട്രെയിനിലെ വാഷ്‌റൂം ഉപയോഗിക്കാന്‍ തീരുമാനിച്ചു.
Sensing the impending danger, Alert on duty #RPF staff saved a lady passenger from coming under the wheels of a moving train at Muzaffarpur railway station.
â RPF INDIA (@RPF_INDIA) October 23, 2022
It is advisable not to board/alight a moving train#MissionJeewanRaksha @RailMinIndia @rpfecr pic.twitter.com/g7EzXcM1Fv
കുറച്ചുനേരം പിടിച്ചിടും എന്ന ധാരണയിലാണ് ട്രെയിനില്‍ കയറിയത്. എന്നാല്‍ പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഉടന്‍ തന്നെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ട്രെയിന്‍ നീങ്ങാന്‍ തുടങ്ങി. പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങാന്‍ സ്ത്രീ ശ്രമിക്കുന്നതിനിടെയാണ് കാല്‍ തെറ്റിവീണത്. പ്ലാറ്റ്‌ഫോമിനും ഓടുന്ന ട്രെയിനിനും ഇടയില്‍ കുടുങ്ങിയ സ്ത്രീയെ സമയോചിതമായ ഇടപെടിലൂടെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്‍ രക്ഷിക്കുകയായിരുന്നു. സ്ത്രീയെ വലിച്ച് പുറത്തേയ്ക്കിട്ടാണ് രക്ഷിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വാക്കുകള്‍ തെറ്റിദ്ധരിക്കുന്നത് പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാം

Today's Rashi Phalam October 08|അപ്രതീക്ഷിതമായ നേട്ടമുണ്ടാകാം, ധനലാഭത്തിന് സാധ്യത

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'



