
News Now
റോഡില് സ്കൂട്ടര് തന്നത്താന് മറിഞ്ഞുവീണതിന് പിന്നില് വരുന്ന ബൈക്ക് യാത്രക്കാരനെ വനിതാ യാത്രക്കാരി കുറ്റപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നു. റോഡിന്റെ നടുവില് രണ്ടു യാത്രക്കാര് സഞ്ചരിച്ച സ്കൂട്ടര് മറിഞ്ഞുവീഴുന്നതും ബൈക്ക് യാത്രക്കാരനെ ചീത്ത പറയുന്നതും ബോഡി ക്യാമറയാണ് പകര്ത്തിയത്.
റോഡിലൂടെ ഇരുവരും സ്കൂട്ടര് ഓടിച്ച് പോകുന്നതാണ് വീഡിയോയുടെ തുടക്കത്തില്. തുടര്ന്ന് സ്കൂട്ടര് തെന്നി ഇരുവരും വീഴുന്നത് കാണാം. അപകടം മുന്നില് കണ്ട് പിന്നില് വന്ന ബൈക്ക് യാത്രക്കാരന് വാഹനം നിര്ത്തി. സ്കൂട്ടര് മറിഞ്ഞതിന് കാരണം പിന്നില് വന്ന ബൈക്ക് യാത്രക്കാരനാണ് എന്ന് പറഞ്ഞ് ഇരുവരും കുറ്റപ്പെടുത്തുന്നതാണ് വീഡിയോയുടെ അവസാനം.
സ്കൂട്ടറില് നിന്ന് വീണ യുവതി എഴുന്നേറ്റ് വന്ന് ബൈക്ക് യാത്രക്കാരനോട് തട്ടിക്കയറി. അതിനിടെ തന്റെ വാഹനം ഇടിച്ചല്ല, സ്കൂട്ടര് മറിഞ്ഞത് എന്ന് വ്യക്തമാക്കുന്ന തെളിവ് കൈയില് ഉണ്ടെന്ന് ബൈക്ക് യാത്രക്കാരന് പറയുന്നു. എന്നാല് ഇതൊന്നും കേള്ക്കാന് തയ്യാറാവാതെ യുവതി കുറ്റപ്പെടുത്തല് തുടര്ന്നു. തന്റെ സ്്കൂട്ടര് വെറുതെ മറിഞ്ഞ് വീഴില്ലെന്നാണ് യുവതിയുടെ വാദം.
Why Body/Car Cameras are important for Men pic.twitter.com/V8AP3SHbhg
â Rosy (@rose_k01) June 19, 2022
ഹെല്മറ്റില് ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലാണ് ദൃശ്യങ്ങള് പകര്ത്തിയത്. പിന്നില് വന്ന ബൈക്ക് യാത്രക്കാരന്റെ ഭാഗത്ത് യാതൊരുവിധ തെറ്റുമില്ലെന്നാണ് ദൃശ്യങ്ങളില് നിന്ന് വ്യക്തമാകുന്നത്.
ഈ വാര്ത്ത കൂടി വായിക്കാം
യോഗ പ്രപഞ്ചത്തിനാകെ സമാധാനം നല്കുന്നുവെന്ന് പ്രധാനമന്ത്രി; ആഘോഷമാക്കി രാജ്യം ( ചിത്രങ്ങള്)
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






