
കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിച്ചു; ഭര്‍ത്താവിനെ സാഹസികമായി രക്ഷിച്ച് യുവതി
തിങ്കളാഴ്ച വൈകീട്ട് വയലില്‍ നനയ്ക്കാനായി പോയ നന്ദുയാദവിനെ കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

റാഞ്ചി: കഴുതപ്പുലികളുടെ ആക്രമണത്തില്‍ നിന്ന് ഭര്‍ത്താവിനെ സാഹസികമായി രക്ഷപ്പെടുത്തി യുവതി. ഛത്തീസ്ഗഡിലെ കൊണ്ടഗാവ് ജില്ലയിലായിരുന്നു സംഭവം. തിങ്കളാഴ്ച വൈകീട്ട് വയലില്‍ നനയ്ക്കാനായി പോയ നന്ദുയാദവിനെ കഴുതപ്പുലികള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
ഭര്‍ത്താവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ സുഗ്നി അയാളെ പിടിച്ചുവലിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴുതപ്പുലികളുടെ ആക്രമണം തുടര്‍ന്നു. യഥാസമയം വയലില്‍ നിന്ന് കനമുള്ള ഒരു വടി ലഭിക്കുകയും കഴുതപ്പുലികളില്‍ ഒന്നിന്റെ തലയില്‍ ചാവുന്നത് വരെ അടിക്കുകയുമായിരുന്നു.
കഴുതപ്പുലിയുടെ ആക്രമണത്തില്‍ യുവാവിന്റെ അരിക്കെട്ടിനും കൈകാലുകള്‍ക്കും പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചത്ത കഴുതപ്പുലിയെ എടുത്തുകൊണ്ടുപോയി സംസ്കരിച്ചു
ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. നന്ദു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഭാര്യയുടെ ധീരതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും



