
പുത്തന്‍ ബിഎംഡബ്ല്യൂ കാറിന് യുവതി നല്‍കിയത് രത്തന്‍ ടാറ്റയുടെ നമ്പര്‍, നിയമം ലംഘിച്ച് 'വിലസി'; 'പൊല്ലാപ്പിലായി' വ്യവസായി
പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ കാറിന്റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ച യുവതി അറസ്റ്റില്‍

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ കാറിന്റെ നമ്പര്‍ ഉപയോഗിച്ച് വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ച യുവതി അറസ്റ്റില്‍. തന്റെ ബിഎംഡബ്ല്യൂ കാറിനാണ് രത്തന്‍ ടാറ്റയുടെ കാറിന്റെ നമ്പര്‍ യുവതി നല്‍കിയത്. സംഖ്യശാസ്ത്രം അനുസരിച്ച് നല്ല നമ്പര്‍ ആണ് എന്ന് കണ്ടാണ് യുവതി വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ചത്.
മുംബൈയിലാണ് സംഭവം. ആഡംബര കാര്‍ ഓടിക്കുന്നതിനിടെ, യുവതി വരുത്തിയ ഒന്നിലധികം നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചത് രത്തന്‍ ടാറ്റയ്ക്കാണ്. മുംബൈ പൊലീസ് യുവതിയുടെ കാര്‍ പിടിച്ചെടുത്തു. വഞ്ചന, വ്യാജ രേഖ സൃഷ്ടിക്കല്‍ എന്നി വകുപ്പുകള്‍ അനുസരിച്ച് യുവതിക്കെതിരെ കേസെടുത്തതായി മുംബൈ പൊലീസ് അറിയിച്ചു.
നരേന്ദ്ര ഫോര്‍വേര്‍ഡ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് കാറിന്റെ ഉടമസ്ഥത. സംഖ്യശാസ്ത്രം അനുസരിച്ചാണ് നമ്പര്‍ നല്‍കിയത്. ഇത് രത്തന്‍ ടാറ്റയുടെ നമ്പറാണ് എന്ന് അറിയില്ലായിരുന്നുവെന്നാണ് യുവതി നല്കിയ മൊഴി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ആത്മഹത്യ ചെയ്തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

Related News


കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
