
News Now
'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

മുംബൈ: മാനസികമായ വൈകല്യം നേരിടുന്ന 47 കാരി 83 കാരിയായ അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മാസങ്ങള്. അയല്വാസികള് വിവരം അറിയിച്ചതിനെ തുടര്ന്ന് മകളെ പൊലീസ് വീട്ടില് നിന്നും മാറ്റി. മാര്ച്ചില് ലോക്ക്ഡൗണ് സമയത്താണ് അമ്മ മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകള് ഇക്കാര്യം ആരെയും അറിയിച്ചതുമില്ല. ബാന്ദ്രയിലെ ചൂയിം ഗ്രാമത്തിലാണ് സംഭവം നടന്നത്.
സമീപവാസികളിലൊരാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മാലിന്യം കളയാനായി പുറത്തിറങ്ങിയ അയല്വാസി ഇവരുടെ വീട്ടിലെ മുറികളിലൊന്നില് സ്ത്രീ മരിച്ചുകിടക്കുന്നത് കാണുകയായിരുന്നു. സ്ത്രീയുടെ അന്ത്യകര്മ്മങ്ങള് സമീപവാസികള് ചേര്ന്നാണ് നടത്തിയത്.
നേരത്തേ ഇവരുട വീട്ടിലെ നായ ചത്തപ്പോഴും മകള് സമാനമായ രീതിയില് മൃതദേഹം വീട്ടിനകത്ത് സൂക്ഷിക്കുകയായിരുന്നുവെന്ന് അയല്വാസികള് പറഞ്ഞു. അന്ന് അനാരോഗ്യത്തിലിരുന്ന അമ്മ ആവശ്യപ്പെട്ടത് പ്രകാരം അയല്വാസികളാണ് നായയുടെ മൃതദേഹം കുഴിച്ചിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


