
വിവാഹേതര ബന്ധം, ഭാര്യയോട് പറയുമെന്ന് ഭീഷണി, യുവതിയുടെ ഷോപ്പിങ്ങില്‍ കീശ കാലിയായി; കഴുത്തറുത്ത് കൊലപാതകം
ഗുജറാത്തില്‍ വിവാഹിതനായ യുവാവ് കാമുകിയെ വെട്ടിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തില്‍ വിവാഹിതനായ യുവാവ് കാമുകിയെ വെട്ടിക്കൊന്നു. ബാര്‍ബര്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. ഷോപ്പിങ്ങിനോടുള്ള യുവതിയുടെ അമിതാസക്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പിടികൂടി.
ഛോട്ടാ ഉദേപൂരിലാണ് സംഭവം. യുവതിയുമായി വിവാഹേതര ബന്ധം പുലര്‍ത്തിയിരുന്ന പഞ്ചലാണ് അറസ്റ്റിലായത്. ലീലയാണ് കൊല്ലപ്പെട്ടത്. ഷോപ്പിങ്ങിനോടുള്ള കാമുകിയുടെ അമിതാസക്തിയില്‍ മനസ് മടുത്തിട്ടാണ് കൊലപാതകം ചെയ്യാന്‍ തീരുമാനിച്ചതെന്ന് യുവാവ് കുറ്റസമ്മത മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഷോപ്പിങ്ങിനായി തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടു. ഇത് സഹിക്കാന്‍ വയ്യാതെ വന്നതോടെ യുവതിയെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. യുവതിയുടെ കഴുത്തുമുറിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
എന്‍ജിനീയറിങ് കമ്പനിയിലെ വെല്‍ഡറാണ് യുവാവ്. ജോലിക്ക് പോകുന്ന സമയത്തെല്ലാം യുവതി വിളിച്ച് ഷോപ്പിങ്ങിന് കൊണ്ടുപോകാന്‍ നിര്‍ബന്ധിക്കും. പ്രതിദിനം 350 രൂപയാണ് യുവാവിന് കൂലിയായി ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് കാമുകിയുടെ ആവശ്യങ്ങളും കുടുംബ ചെലവുകളും നിറവേറ്റാന്‍ കഴിയാതെ വന്നതോടെയാണ് കാമുകിയെ ഇല്ലായ്മ ചെയ്യാന്‍ പഞ്ചല്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു.
യുവതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം താനുമായുള്ള ബന്ധം വീട്ടില്‍ വിളിച്ച് പറയുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ പഞ്ചല്‍ തീരുമാനിച്ചതെന്നും പൊലീസ് പറയുന്നു. റോഡില്‍ വച്ചാണ് യുവതിയുടെ കഴുത്തുമുറിച്ചത്. പിന്നാലെ യുവാവ് സ്ഥലത്ത് നിന്ന്് കടന്നുകളയുകയായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും യുവതിയുടെ കോള്‍ വിശദാംശങ്ങളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം യുവാവിലേക്ക് എത്തുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



