'മദ്യപാനം സഹിക്കാന്‍ വയ്യ', 38കാരനെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് അടിച്ചുകൊന്നു; ഭാര്യയും സഹോദരനും അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ 38കാരനെ ഭാര്യയും സഹോദരനും ചേര്‍ന്ന് അടിച്ചുകൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 38കാരനെ ഭാര്യയും സഹോദരനും ചേര്‍ന്ന് അടിച്ചുകൊന്നു. എല്‍പിജി സിലിണ്ടര്‍ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വഴക്കിടുന്നത് പതിവായതാണ് പ്രകോപനത്തിന് കാരണം.

മൈലാപ്പൂരിലാണ് സംഭവം. പെയിന്റ് പണിക്കാരനായ എസ് കബാലിയാണ് മരിച്ചത്. മദ്യത്തിന് അടിമയാണ് യുവാവ്. കബാലിയുടെ ബന്ധുവും അയല്‍വാസിയും വീട്ടില്‍ യുവാവിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു. തലയ്‌ക്കേറ്റ കനത്ത അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. 

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സഹോദരനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്തതാണ് കൊലപാതകം നടപ്പാക്കിയതെന്ന് ഭാര്യ വനിത കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ തന്നോട് മോശമായാണ് കബാലി പെരുമാറിയതെന്ന് ഭാര്യ പറയുന്നു. ഇതിന്റെ പേരില്‍ വഴക്ക് പതിവായിരുന്നു. ഇത് സഹിക്കാന്‍ വയ്യാതായതോടെയാണ് കബാലിയെ കൊല്ലാന്‍ ആസൂത്രണം ചെയ്്തതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് തൊട്ടുമുന്‍പുള്ള ദിവസം സഹോദരന്‍ വനിതെയ ബന്ധുവീട്ടില്‍ കൊണ്ടുചെന്നാക്കി. തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now