News Now
മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

ന്യൂഡല്ഹി: ഡല്ഹി അക്ഷര്ദാം മെട്രോ സ്റ്റേഷനില് നിന്നും താഴേക്ക് ചാടി ഗുരുതമായി പരിക്കേറ്റ യുവതി മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ഡല്ഹി സിറ്റി ആശുപത്രിയില് ചികിത്സയിലിരിക്കേയാണ് മരണം. കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടിയ യുവതിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര് രക്ഷപ്പെടുത്തിയെങ്കിലും വീഴ്ചയില് ഉണ്ടായ പരിക്കാണ് മരണകാരണമെന്നാണ് റിപ്പോര്ട്ടുകള്.
ഇന്നലെ രാവിലെയാണ് സംഭവം. പഞ്ചാബ് ഹോഷിയാര്പൂര് സ്വദേശിനിയായ 25കാരിയാണ് മെട്രോ സ്റ്റേഷന് മുകളില് നിന്ന് ചാടിയത്. സിഐഎസ്എഫ് ഉദ്യോഗസ്ഥര് പലതവണ പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല.
#Salute to #CISF personal whose timely intervention saved a life at #Akshardham railway station.
â Breaking News with Nitish kumar (@kumaarnitish) April 14, 2022
*CISF personnel of #DMRC, Delhi prevented a #suicide at Akshardham #Metro Station, #Delhi*
Visual speaks it all. pic.twitter.com/zqZ3VqclXj
മുകളില് നിന്ന് നേരെ താഴോട്ട് ചാടുകയായിരുന്നു. യുവതി താഴേക്ക് ചാടുമെന്ന് മനസിലാക്കിയ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര് ഒരു പുതപ്പ് ഉപയോഗിച്ചാണ് യുവതിയെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന് തന്നെ ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്ട്ടുകള്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

