ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 40കാരനെ  കൊന്നു; 21 കാരിയെ പൊലീസ്‌വെറുതെ വിട്ടു

സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് വിട്ടയച്ചു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

ചെന്നൈ: ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ 21കാരി 40 കാരനെ കൊന്നു. ചെന്നൈയിലെ മിന്‍ജൂരിലാണ് സംഭവം. സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് വിട്ടയച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; യുവതി ഒരു ഫാമില്‍ ജോലി ചെയ്യുന്നതിനിടെ നാല്‍പ്പതുകാരന്‍ ഇവരെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പുരുഷനില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുവതി ഇയാളെ തള്ളിയിട്ടപ്പോള്‍ പാറക്കല്ലില്‍ തട്ടി ബോധരഹിതനായി. യുവതി തന്നെ ഇയാളെ വലിച്ചിഴച്ച് റോഡില്‍ തള്ളുകയായിരുന്നു.

ഇതേ ഫാമില്‍ തന്നെ ജോലി ചെയ്യുകയായിരുന്ന ഭര്‍ത്താവിനോട് യുവതി കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് ഭര്‍ത്താവും മറ്റ് തൊഴിലാളികളും മൃതദേഹം കൊണ്ടിട്ട സ്ഥലത്തെത്തി.  ആ സമയത്ത് മറ്റ് ചിലരും അവിടെയുണ്ടായിരുന്നു. സംഭവമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. അപ്പോഴെക്കും മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു.ദുരൂഹ മരണത്തില്‍ പൊാലീസ് യുവതിയ്‌ക്കെതിരെ കേസ് എടുത്തെങ്കിലും പിന്നീട് യുവതിയെ വിട്ടയക്കുകയായിരുന്നു. 

സ്വയം രക്ഷയ്ക്ക് വേണ്ടിയാണ് യുവതി കൊലപാതകം നടത്തിയതെന്ന് ബോധ്യപ്പെട്ടതിനാല്‍ ഐപിസി 100ാം വകുപ്പ് അനുസരിച്ച് ഇവര്‍ക്കു സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയയ്ക്കുകയായിരുന്നെന്ന്  പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now