മൂന്ന് വയസ്സുകാരനെ അമ്മ കഴുത്തുമുറിച്ച് കൊന്നു; നടുങ്ങി നാട് 

ഒഡീഷയില്‍ മൂന്ന് വയസ്സുകാരനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അമ്മ കഴുത്തുമുറിച്ച് കൊന്നു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:00 am IST
Edited by :migrator

ഭുവനേശ്വര്‍: ഒഡീഷയില്‍ മൂന്ന് വയസ്സുകാരനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അമ്മ കഴുത്തുമുറിച്ച് കൊന്നു. വീട്ടില്‍ അയല്‍വാസികള്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. 

കോരാപുട്ട് ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ഫുലാമതി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതിയുടെ മാനസികനിലയെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ഗ്രാമത്തിലുള്ള ചിലര്‍ മദ്യം ഉപയോഗിച്ചിരുന്നു. കൃത്യം ചെയ്യുമ്പോള്‍ യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

News Now