
രണ്ടര വയസുള്ള മകന്റെ മുന്നിൽ വച്ച് യുവതിയെ 79 ദിവസം ബലാത്സംഗം ചെയ്തു; മന്ത്രവാദിയുടെ ക്രൂരത; ഒടുവിൽ മോചനം
ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞാണ് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്

ഭുവനേശ്വര്‍: രണ്ടര മാസത്തോളം ബലാത്സംഗത്തിന് ഇരയായ യുവതിയെ പൊലീസ് ഒടുവിൽ മോചിപ്പിച്ചു. ഒഡിഷയിലെ ബലസോറിലാണ് ഞെട്ടിക്കുന്ന ക്രൂരത അരങ്ങേറിയത്. മന്ത്രവാദിയാണ് യുവതിയെ മുറിയിൽ പൂട്ടിയിട്ട് 79 ദിവസത്തോളം ബലാത്സംഗത്തിന് ഇരയാക്കിയത്. യുവതിയുടെ രണ്ടര വയസുള്ള മകൻ കാൺകെയായിരുന്നു ഇയാളുടെ ക്രൂരത. മന്ത്രവാദിയുടെ വീട്ടില്‍ പൂട്ടിയിട്ടനിലയിലാണ് യുവതിയെ പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ 79 ദിവസമായി മന്ത്രവാദി വീട്ടില്‍ പൂട്ടിയിട്ട് നിരന്തരം ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ മൊഴി. രണ്ടര വയസുള്ള മകന്റെ കണ്മുന്നിലിട്ടാണ് ബലാത്സംഗം ചെയ്‌തെന്നും യുവതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ മന്ത്രവാദിക്കെതിരേയും യുവതിയുടെ ഭര്‍ത്താവിനെതിരേയും പൊലീസ് കേസെടുത്തു. ഭര്‍തൃ മാതാപിതാക്കളും കേസിലെ പ്രതികളാണ്.
ദാമ്പത്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനെന്ന് പറഞ്ഞാണ് ഭര്‍ത്താവും ഭര്‍തൃ മാതാപിതാക്കളും യുവതിയെ മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്. 2017ലായിരുന്നു യുവതിയുടെ വിവാഹം. ഇതിനുപിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നിരന്തരം ഉപദ്രവം നേരിട്ടു. യുവതിയും ഭര്‍ത്താവും തമ്മിലും പ്രശ്‌നങ്ങള്‍ രൂക്ഷമായി. അടുത്തിടെയാണ് മന്ത്രവാദി ഭര്‍തൃ വീട്ടിലെത്തി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കമെന്ന് വാഗ്ദാനം ചെയ്തത്.
യുവതിയെ ഏതാനും മാസം തന്നോടൊപ്പം താമസിപ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം. എന്നാല്‍ യുവതി ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഭര്‍തൃ മാതാവ് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചെന്നാണ് യുവതിയുടെ മൊഴി.
തനിക്ക് ബോധം വന്നപ്പോള്‍ മന്ത്രവാദിയുടെ മുറിയിലായിരുന്നു. രണ്ടര വയസുള്ള മകനും മുറിയിലുണ്ടായിരുന്നു. തുടര്‍ന്ന് 79 ദിവസം തുടര്‍ച്ചയായി മന്ത്രവാദി തന്നെ ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
തടങ്കലില്‍ പാര്‍പ്പിച്ച യുവതിക്കും കുഞ്ഞിനും മന്ത്രവാദി ഭക്ഷണം നല്‍കിയിരുന്നു. ഏപ്രില്‍ 28ന് ഇയാള്‍ മൊബൈല്‍ ഫോണ്‍ എടുക്കാതെ വീട്ടില്‍ നിന്ന് പുറത്തുപോയി. ഇതോടെയാണ് വിവരം മറ്റുള്ളവരെ അറിയിക്കാനായതെന്നും യുവതി പറയുന്നു.
മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ യുവതി മാതാപിതാക്കളെ വിളിച്ചാണ് തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. തുടര്‍ന്ന് കുടുംബം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം യുവതിയെയും കുഞ്ഞിനെയും കണ്ടെത്തിയത്.
അതിനിടെ പൊലീസ് എത്തിയപ്പോഴേക്കും മന്ത്രവാദി വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം



