മക്കളുണ്ടാകാത്തതിന്റെ പേരില്‍ ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു 

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:38 am IST

News Now

ന്യൂഡല്‍ഹി: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കുത്തിക്കൊന്നശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഡല്‍ഹിയിലെ ഛത്തര്‍പ്പൂര്‍ എന്ന സ്ഥലത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഇയാളുടെ ഭാര്യ അത്യാസന്ന നിലയിലാണ്. 

37കാരനായ ചിരാഗ് ശര്‍മ്മയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച 36കാരിയായ രേണുക ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് ദമ്പതികള്‍ താമസിച്ചിരുന്ന സ്ഥലത്തിന്റെ ഉടമ പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. അസ്വാഭാവികത തോന്നിയതിന് പിന്നാലെയാണ് സ്ഥലയുടമ പൊലീസിനെ ഇവിടേക്കെത്തിച്ചത്. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തള്ളിതുറന്ന് കയറിയപ്പോള്‍ ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

2013ല്‍ വിവാഹിതരായ ഇരുവരും ഒരേ ഇന്‍ഷുറന്‍സ് കമ്പനിയാണ് ജോലി ചെയ്യുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. മക്കളില്ലാതിരുന്ന ഇവര്‍ ഇക്കാര്യത്തില്‍ പലപ്പോഴും വഴക്കിടുന്നത് പതിവായിരുന്നു. 

സമാനമായ ഒരു വാഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച്ച വഴക്കിന് ശേഷം മുറിയില്‍ ഉറങ്ങാന്‍ കിടന്ന ഭര്‍ത്താവിനെ രേണുക കത്തി ഉപയോഗിച്ച് പല പ്രാവശ്യം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 12 തവണ കുത്തി എന്നാണ് പൊലീസ് പറയുന്നത്. അടുക്കളയില്‍ ഉപയോഗിച്ചിരുന്ന കത്തിവച്ചാണ് കൊലപാതകം നടത്തിയത്. ഇത് മുറിയില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. 

കൊലപാതകത്തിന് ശേഷം ഫേസ്ബുക്കില്‍ ആത്മഹത്യാക്കുറിപ്പെഴുതിയ രേണുക സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു. ഫേസ്ബുക്ക് കുറിപ്പ് വായിച്ച ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ആരും ഫോണെടുത്തില്ല. ഇതിനുപിന്നാലെയാണ് ഇവര്‍ സ്ഥല ഉടമയെ വിവരമറിയിച്ചത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates