മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചു, വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊന്നു; കുരുക്കിയത് ഫോണ്‍ കോളുകള്‍ 

ഉത്തര്‍പ്രദേശില്‍ യുവതിയുടെ ഒത്താശയോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തി കാമുകന്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:41 am IST

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ യുവതിയുടെ ഒത്താശയോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്തി കാമുകന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്ത യുവതിയുടെ വീട്ടുകാര്‍ മറ്റൊരു യുവാവുമായി കല്യാണം നിശ്ചയിച്ചു. ഇതില്‍ കുപിതയായ യുവതി, കാമുകനോട് പ്രതിശ്രുത വരനെ കൊലപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലക്‌നൗവിലാണ് സംഭവം. 26കാരനായ ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. കാമുകിയായ ഷെയ്മയും അലിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഷെയ്മയും അലിയും തമ്മിലുള്ള ബന്ധത്തിന് യുവതിയുടെ വീട്ടുകാര്‍ എതിരായിരുന്നു. യുവതിയുടെ ഇഷ്ടം നോക്കാതെ ഷഹാബുദ്ദീനുമായുള്ള വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതയായ ഷെയ്മ, അലിയോട് ഷഹാബുദ്ദീനെ കൊല്ലാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മാര്‍ച്ച് 11നാണ് സംഭവം. ഷെയ്മയുടെ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ഷഹാബുദ്ദീന്‍ തിരികെ വീട്ടില്‍ എത്തിയില്ല. പിന്നീട് ഗ്രാമത്തില്‍ മൃതദേഹം തള്ളിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ച പൊലീസിന്റെ അന്വേഷണം ഷെയ്മയിലേക്ക് നീണ്ടു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്.കൂട്ടുകാരന്റെ സഹായത്തോടെയാണ് അലി ഷഹാബുദ്ദീനെ കൊലപ്പെടുത്തിയത്. കത്തി കൊണ്ട് കുത്തിയ ശേഷം പട്ടി ചങ്ങല കൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്റെ പങ്ക് ഷെയ്മ മറച്ചുവെച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now