
കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കി

News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കൊച്ചി: നെടുമ്പാശ്ശേരിയില്‍ കാര്‍ ഇടിച്ചു മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, അപകടമുണ്ടാക്കിയ മിനി കൂപ്പറില്‍ പ്രതി സുഹൈലിനെ കൂടാതെ മറ്റു മൂന്നുപേര്‍ കൂടി ഉണ്ടായിരുന്നതായി പൊലീസ്. സുഹൈല്‍, നിനവ് എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമീര്‍, ജോയല്‍ എന്നിവരാണ് പിടിയിലായത്. അപകടമുണ്ടായതിനു പിന്നാലെ മറ്റൊരു കാറില്‍ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചത് തടയാത്തതിന് ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാര്‍ ഓടിച്ചത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന് സുഹൈല്‍ പൊലീസിന് മൊഴി നല്‍കി. അപകട സമയത്തെ വാഹനത്തിന്റെ വേഗം നിര്‍ണയിക്കാനായി പൊലീസ് ശാസ്ത്രീയ പരിശോധന നടത്തും. പ്രതി സുഹൈലിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി.
പത്തൊമ്പതുകാരനായ പ്രതി സുഹൈൽ സജീവ് മൂന്നു ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് അമിതവേഗതയിൽ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മദ്യത്തിന് പുറമെ, സുഹൈൽ മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അപകടത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന മറ്റുള്ളവരുടെ പങ്കും അന്വേഷണപരിധിയിലുണ്ട്.
അതിനിടെ, പ്രതി സുഹൈല്‍ സജീവ് മദ്യപിച്ച ബാറുകള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. 19 വയസ്സുള്ളയാള്‍ക്ക് മദ്യം നല്‍കിയതിനാണ് കേസെടുത്തത്. കടവന്ത്ര ദിയ റീജന്‍സി, പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസ്, നെടുമ്പാശ്ശേരി മാരിയറ്റ് എന്നീ ബാറുകള്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ബാര്‍ ലൈസന്‍സ് റദ്ദാക്കുകയോ, കനത്ത പിഴ ചുമത്തുകയോ ചെയ്‌തേക്കും. ബാര്‍ ഉടമകള്‍ക്കെതിരെ കേസെടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്കും എറണാകുളം എക്‌സൈസ് ജോയിന്റ് കമ്മീഷണര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂവരും മരിച്ചു. മരിച്ച മൂന്നുപേരും തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു. പാർട് ടൈം ജോലിക്കൊപ്പം കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിൽ ഉപരിപഠനം നടത്തിവരികയായിരുന്നു മൂവരും.
WHAT TO READ NEXT

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
Summary
Three others were with Suhail in the Mini Cooper; cases registered against the bars that served alcohol
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മുംബൈയിലും പ്രതിഷേധം; ഇമ്രാന് ഖാന് കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

കൊച്ചിയില്‍ വന്‍ മയക്കുമരുന്നുവേട്ട; 305 ഗ്രാം എംഡിഎംഎ പിടികൂടി, മൂന്നുപേര്‍ അറസ്റ്റില്‍


