20കാരിയുടെ വാട്ട്‌സ്ആപ്പ്‌ സ്റ്റാറ്റസിനെ തുടര്‍ന്ന് തര്‍ക്കം; അയല്‍വാസികളുടെ അടിയേറ്റ്  48കാരി മരിച്ചു

ആക്രമത്തില്‍ ലീലാവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST

മുംബൈ: വാട്ട്‌സ്ആപ്പ്‌ സ്റ്റാറ്റസുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികളുമായി ഉണ്ടായ അടിപിടിയില്‍ 48കാരി മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണമെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ പല്‍വാര്‍ ജില്ലയിലാണ് സംഭവം. ഫെബ്രുവരി പത്തിനാണ് വാട്ട്‌സ്ആപ്പ്‌ സ്റ്റാറ്റസിനെ ചൊല്ലി ഇരുകുടുംബങ്ങളും തമ്മില്‍ തര്‍ക്കമുണ്ടായത.്  ഇരുപതുകാരിയായ പ്രീതി പ്രസാദ് വാട്‌സാപ്പില്‍ ഇട്ട സ്റ്റാറ്റസ് അയല്‍വാസിയായ 17കാരിയെ അപമാനിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു തര്‍ക്കത്തിന്റെ തുടക്കം. ഇതേതുടര്‍ന്ന് അന്നേദിവസം പെണ്‍കുട്ടിയും അമ്മയും സഹോദരങ്ങളും ശിവാജി നഗറിലെ ലീലാവതി ദേവി പ്രസാദിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

ആക്രമത്തില്‍ ലീലാവതിയുടെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് പിറ്റേദിവസം അവര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ ഐപിസി 304 വകുപ്പ് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now