
മതചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണു; യുപിയില്‍ ഏഴുപേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ
ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ഭഗവാന് ആദിനാഥിന്റെ പേരിലുള്ള 'നിര്‍വാണ ലഡു പര്‍വ്' എന്ന പരിപാടിക്കിടെയാണ് താത്കാലിക സ്റ്റേജ് തകര്‍ന്നത്.

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ജൈന വിഭാഗക്കാര്‍ സംഘടിപ്പിച്ച മത ചടങ്ങിനിടെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ഭഗവാന് ആദിനാഥിന്റെ പേരിലുള്ള 'നിര്‍വാണ ലഡു പര്‍വ്' എന്ന പരിപാടിക്കിടെയാണ് താത്കാലിക സ്റ്റേജ് തകര്‍ന്നത്. വര്‍ഷം തോറും ജൈനമതവിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയാണിത്. പരിപാടിയില്‍ വന്‍ജനക്കൂട്ടം ഉണ്ടായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഏഴ് പേര് മരിക്കുകയും 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. 20 പേരെ പ്രഥമ ശുശ്രൂഷക്ക് ശേഷം വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്.
#WATCH | Baghpat, Uttar Pradesh: DM Baghpat Asmita Lal says, "There was a Jain community program in Baraut. A wooden structure collapsed here, injuring about 40 people. 20 people were sent home after treatment, 20 people are still undergoing treatment. 5 people have died..." https://t.co/2Gix8vk7AH pic.twitter.com/7XDaYzIAig
— ANI UP/Uttarakhand (@ANINewsUP) January 28, 2025
സംഭവത്തില്‍ യുപി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഒരുക്കിയതായും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും

മിസ് യൂ മെസി, ഗുഡ് ബൈ; അര്‍ജന്റീനയ്ക്കായി അവസാന ഗോള്‍; പത്താം മിനിറ്റില്‍ ആദരം; തകര്‍പ്പന്‍ വിജയം

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Related News


വൈദ്യുതി പ്രതിസന്ധി: ബാറ്ററി സംഭരണം താല്‍ക്കാലിക ആശ്വാസം മാത്രം, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളാണ് ശാശ്വത പരിഹാരമെന്ന് വിദഗ്ധര്‍

'സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് സിനിമയിൽ നിന്ന് മാറ്റി നിർത്തി; വെറുതേ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല'
