തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, യുവാക്കളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍

യോഗി ആദിത്യനാഥ് , ഫയല്‍ ചിത്രം
Last Updated :20 January 2024, 8:48 am IST

News Now

ലക്‌നൗ: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, യുവാക്കളില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ വമ്പന്‍ പ്രഖ്യാപനവുമായി യോഗി സര്‍ക്കാര്‍. ഡിജിറ്റല്‍ ശാക്തീകരണത്തിന്റെ ഭാഗമായി ഒരു കോടി യുവാക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണുകളും ടാബ് ലെറ്റുകളും നല്‍കാനാണ് തീരുമാനം.

അനുബന്ധ ബജറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പ്രഖ്യാപനം നടത്തിയത്. യോഗിയുടെ മറുപടിയെ തുടര്‍ന്ന് 7301 കോടി രൂപയുടെ അനുബന്ധ ബജറ്റ് ശബ്ദ വോട്ടോടെ പാസായി. ഹൈസ്‌കൂളോ അതിന് മുകളില്‍ വിദ്യാഭ്യാസമോ ഉള്ള യുവാക്കളെ ഉദ്ദേശിച്ചാണ് പദ്ധതി. തൊഴില്‍രഹിതരായ യുവാക്കള്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനപ്പെടുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ യുവാക്കളെ കുറിച്ച് പ്രതിപക്ഷം ഒരിക്കലും ആലോചിക്കാറ് പോലുമില്ല. തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രതിപക്ഷം ഇവരെ പ്രേരിപ്പിക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. 

യുവാക്കള്‍ക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നതിനെ കുറിച്ചാണ് ബിജെപി സര്‍ക്കാര്‍ എപ്പോഴും ചിന്തിക്കുന്നത്. നിയമസംവിധാനവുമായി ബന്ധപ്പെട്ട് മോശം പ്രതിച്ഛായ നിലനിന്നിരുന്ന കാലത്ത് സ്വദേശം മറ്റുള്ളവരില്‍ നിന്ന് യുവാക്കള്‍ മറച്ചുവെച്ചിരുന്നതായും യോഗി ആദിത്യനാഥ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates