
ആംബുലന്‍സിന് വഴിയൊരുക്കി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം; പ്രശംസ
വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി.

ലഖ്നൗ: ആംബുലന്‍സിന് വഴിയൊരുക്കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഹസ്രത്ഗഞ്ചില്‍ നിന്ന് ബന്ദരിയാബാഗിലേക്ക് പോകുമ്പോള്‍ രാജ്ഭവന് സമീപമാണ് സംഭവമെന്ന് ഡിസിപി ട്രാഫിക്ക് സുഭാഷ് ചന്ദ്ര ശാക്യ പറഞ്ഞു.
യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹം കടന്നുപോകാനായി മറ്റുവാഹനങ്ങള്‍ തടഞ്ഞതിനിടെ ഒരു ആംബുലന്‍സ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടു. തന്റെ വാഹനവ്യൂഹം റോഡരികില്‍ നിര്‍ത്തി ആംബുലന്‍സിന് വഴിയൊരുക്കുകയായിരുന്നു.
വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയെ പ്രശംസിച്ച് നിരവധി പേര് രംഗത്തെത്തി. ആംബുലന്‍സിന് വഴിയൊരുക്കിയ നടപടി മനുഷ്യത്വപരമാണെന്നും അഭിപ്രായമുയര്‍ന്നു. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയമാണ് യോഗിക്കും ടീമിനും ലഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് സംസ്ഥാന മുഖ്യമന്ത്രിയായി യോഗി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്തത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: രാഹുൽഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാഗ്നിയിൽ ഡൽഹി

'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

Related News


'ഒരു ഫ്ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍
