യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും

യോഗി ആദിത്യനാഥ്/ഫയല്‍
Last Updated :20 January 2024, 8:59 am IST

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് പിന്നാലെ അടല്‍ബിഹാരി വാജ്‌പേയിയുടെ പേര് ഇട്ടിരുന്നു.

ഉത്തര്‍പ്രദേശില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചാണ് യോഗി ആദിത്യനാഥ് രണ്ടാമതും അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ 37 വര്‍ഷത്തിനിടെ മുഴുവന്‍ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തില്‍ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശ് നിയമസഭാതെരഞ്ഞടുപ്പില്‍ 403 മണ്ഡലങ്ങളില്‍ 255 എണ്ണത്തില്‍ വിജയിച്ച് 41.29 ശതമാനം വോട്ട് നേടിയാണ് ബി.ജെ.പി അധികാരം നിലനിര്‍ത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now