തർക്കം, കെട്ടിപ്പിടിത്തം പിന്നാലെ വെടിവെച്ചു, ക്യാംപസിനുള്ളിൽ പെൺസുഹൃത്തിനെ വിദ്യാർഥി കൊന്നു; വിഡിയോ

കെട്ടിപ്പിടിച്ച ശേഷം വെടിവെച്ചു

അനൂജ്, സ്‌നേഹ
Last Updated :20 January 2024, 9:20 am IST

ലക്‌നൗ: ഉത്തർപ്രദേശിൽ കോളജ് ക്യാംപസിൽ പെൺസുഹൃത്തിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം വിദ്യാർഥി സ്വയം ജീവനൊടുക്കി. നോയിഡയിലെ ശിവ് നാടാർ യൂണിവേഴ്സിറ്റി ക്യാംപസിലെ മൂന്നാം വർഷ സോഷ്യോളജി വിദ്യർഥി അനൂജ് ആണ് സുഹൃത്തായ സ്നേഹയെ വെടിച്ചു കൊന്ന ശേഷം സ്വയം വെടിയുതിർത്ത് മരിച്ചത്.

ക്യാംപസിന്റെ ഡൈനിങ് ഹാളിനു പുറത്തു അനൂജും സ്‌നേഹും വഴക്കുണ്ടാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു. തുടർന്ന് സ്‌നേഹയെ കെട്ടിപ്പിടിച്ച ശേഷം വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഹോസ്റ്റൽ മുറിയിലേക്ക് പോയ അനൂജ് സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.

സ്നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എന്നാൽ കൊലയ്‌ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now