കോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവാദ ട്വീറ്റ്; യൂട്യൂബര്‍ അറസ്റ്റില്‍

ഡിഎംകെ ഭരണത്തിനു കീഴില്‍ തമിഴ്‌നാട് കശ്മീര്‍ ആയി മാറുകയാണോ എന്നായിരുന്നു വിവാദമായ ട്വീറ്റ്

മാരിദാസ്, കോപ്റ്റര്‍ അപകടം
Last Updated :20 January 2024, 8:52 am IST

മധുര: ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ച് വിവാദ ട്വീറ്റ് പോസ്റ്റ് ചെയ്ത യൂട്യൂബര്‍ മാരിധാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാദമായ ട്വീറ്റ് മാരിദാസ്‌ നേരത്തെ നീക്കം ചെയ്തിരുന്നു.

ഡിഎംകെ ഭരണത്തിനു കീഴില്‍ തമിഴ്‌നാട് കശ്മീര്‍ ആയി മാറുകയാണോ എന്നായിരുന്നു വിവാദമായ ട്വീറ്റ്. കോപ്റ്റര്‍ അപകടത്തിനു പിന്നില്‍ ഗൂഢാലോചനയ്ക്കു സാധ്യതയുണ്ടെന്നും ദേശവിരുദ്ധ ശക്തികളെ തടയേണ്ടതുണ്ടെന്നും ട്വീറ്റില്‍ പറഞ്ഞിരുന്നു.

മാരിദാസിനെ കസ്റ്റഡിയില്‍ എടുക്കാന്‍ എത്തിയ പൊലീസിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. ബലം പ്രയോഗിച്ചാണ് യൂട്യൂബറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് സ്റ്റേഷനു മുന്നിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. 
 

News Now