
News Now
ഇത്തിരി സ്ഥലത്ത് ഒത്തിരി കോളിഫ്ലവര്; 90 ദിവസത്തില് വിളവെടുക്കാം

'മറുപടി കൊടുത്തില്ലെങ്കിൽ അഹങ്കാരി, തിരിച്ചാണെങ്കിൽ ജോലി ഒന്നുമില്ലെന്ന് പറയും; ഞാൻ അതൊക്കെ ചെയ്യുന്നതിൽ എന്താണ് തെറ്റ് ?'

ഉപരാഷ്ട്രപതിയുടെ സന്ദർശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

ഹൈവേയില് വാഹനം ബ്രേക്ഡൗണായാല് എന്തു ചെയ്യണം?; വിവരിച്ച് മോട്ടോര് വാഹന വകുപ്പ്

ന്യൂഡല്ഹി: കോവിഡ് ചികിത്സയ്ക്ക് വികസിപ്പിച്ചെടുത്ത ആന്റിബോഡി മിശ്രിതത്തിന്റെ ക്ലിനിക്കല് പരീക്ഷണത്തിന് രാജ്യത്ത് ആദ്യം അനുമതി ലഭിച്ച കമ്പനിയായി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില മാറി. സെന്ട്രല് ഡ്രഗ്സ് കണ്ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് ക്ലിനിക്കല് പരീക്ഷണവുമായി മുന്നോട്ടുപോകാന് കമ്പനിക്ക് അനുമതി നല്കിയത്.
നേരിയ രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളുടെ ചികിത്സയ്ക്കാണ് സൈഡസ് കാഡില ആന്റിബോഡി മിശ്രിതം വികസിപ്പിച്ചെടുത്തത്. ആന്റിബോഡി മിശ്രിതത്തിന്റെ ഒന്നും രണ്ടും ഘട്ട മരുന്ന് പരീക്ഷണത്തിനാണ് കമ്പനിക്ക് അനുമതി നല്കിയത്. രോഗപ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതാണ് ചികിത്സാരീതി. വെളുത്ത രക്താണുക്കളെ ക്ലോണ് ചെയ്തെടുത്താണ് ഈ ആന്റിബോഡി മിശ്രിതം നിര്മ്മിക്കുന്നത്. ഇസഡ്ആര്സി- 3308 എന്ന പേരിലാണ് കമ്പനി മരുന്ന് നിര്മ്മിച്ചത്.
നിലവില് അമേരിക്കന് കമ്പനിയായ റോച്ചേയുടെ ആന്റിബോഡി മിശ്രിതം വിവിധ ആശുപത്രികളില് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്. കാസിരിവിമാബ്, ഇംംഡേവിമാബ് എന്നി ആന്റിബോഡികള് ചേര്ന്നതാണ് റോച്ചെയും ഉല്പ്പന്നം. ഒരു ഡോസിന് 59,750 രൂപയാണ് വില.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



