അടച്ചിട്ട ബാറിൽ മോഷണം; നഷ്ടമായത്  30,000 രൂപയുടെ മദ്യം

Last Updated :20 January 2024, 8:22 am IST

News Now

ബംഗളൂരു: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട ബാറില്‍ നിന്ന് മദ്യം മോഷണം പോയതായി പരാതി. ബം​ഗളൂരിന് സമീപം ദൊഡ്ഡ ബാനസവാടിയിലെ ബാറില്‍ നിന്നാണ് മദ്യം മോഷണം പോയത്. 21ന് അടച്ചിട്ട ബാര്‍ പരിശോധിക്കാനായി വെള്ളിയാഴ്ച ജീവനക്കാരന്‍ എത്തിയപ്പോഴാണ് മദ്യം മോഷണം പോയത് കണ്ടെത്തിയത്. 30,000 രൂപ വില മതിക്കുന്ന 35 കുപ്പി മദ്യമാണ് മോഷണം പോയത്. 

പിറകിലെ വാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ ഉള്ളിലേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഈ ഭാഗത്ത് സൂക്ഷിച്ച മദ്യമാണ് മോഷണം പോയത്. ഉടമയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. 

ലോക്ക്ഡൗണിന് ശേഷം നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ബാറുകളില്‍ മോഷണം പതിവായിരിക്കുകയാണ്. യശ്വന്തപുര, കമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങളിലെ ചില ബാറുകളില്‍ കഴിഞ്ഞയാഴ്ച മോഷണം നടന്നിരുന്നു. നഗരത്തിലെ ബാറുകള്‍ക്കു സമീപം സ്ഥിരമായി പൊലീസ് പട്രോളിങ്ങ് നടത്തണമെന്ന ആവശ്യവുമായി ബാറുടമകൾ രം​ഗത്തെത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടച്ചിട്ട ബാറിൽ മോഷണം; നഷ്ടമായത്  30,000 രൂപയുടെ മദ്യം