അപ്രതീക്ഷിത പിന്തുണയുമായി ബിഎസ്പി, പ്രതിപക്ഷത്ത് ഞെട്ടല്‍

Last Updated :20 January 2024, 8:04 am IST

News Now

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കു പിന്തുണയുമായി ബിഎസ്പി. രാജ്യസഭയില്‍ അമിത് ഷാ അവതരിപ്പിച്ച ബില്‍ പാസാക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് ബിഎസ്പി അംഗം സതീഷ് ചന്ദ്ര പറഞ്ഞു.

കേന്ദ്ര നടപടിക്കു പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് സതീഷ് ചന്ദ്ര വ്യക്തമാക്കി. 370-ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയോട് ബിഎസ്പിക്ക് യാതൊരു എതിര്‍പ്പുമില്ല. ബില്‍ പാസാക്കേണ്ടതാണെന്ന് സതീഷ് ചന്ദ്ര സഭയില്‍ പറഞ്ഞു.

അപ്രതീക്ഷിതമായാണ് കേന്ദ്ര നടപടിക്കു പിന്തുണയുമായി ബിഎസ്പി രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.
 

അപ്രതീക്ഷിത പിന്തുണയുമായി ബിഎസ്പി, പ്രതിപക്ഷത്ത് ഞെട്ടല്‍