ആ നര്‍ത്തകി മോദിയുടെ അമ്മയല്ല; തെറ്റ് തിരുത്തി കിരണ്‍ബേദി

നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദജി ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡീയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നര്‍ത്തകി മോദിയുടെ അമ്മയല്ലെന്ന വിശദീകരണവുമായി കിരണ്‍ ബേദി

Last Updated :19 January 2024, 11:58 pm IST

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിജി ദീപാവലി ആഘോഷിക്കുന്നതിന്റെ വീഡീയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ നര്‍ത്തകി മോദിയുടെ അമ്മയല്ലെന്ന വിശദീകരണവുമായി കിരണ്‍ ബേദിയുടെ അടുത്ത ട്വീറ്റ്. ഗുജറാത്തി ഗാനത്തിനൊത്ത് ഗര്‍ബ നൃത്തം  ചെയ്യുന്ന 97 കാരിയായ അമ്മൂമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ആ വീഡിയോയാണ് മോദിയുടെ അമ്മയാണെന്ന് പറഞ്ഞ് കിരണ്‍ ബേദി ട്വീറ്റ് ചെയ്തത്. കിരണ്‍ ബേദിയുടെ ട്വീറ്റിന് പിന്നാലെ ബിജെപിയുടെ സമൂഹമാധ്യമങ്ങളില്‍ വീഡിയോക്ക് വലിയ പ്രചാരവും ലഭിച്ചു.

97ാം വയസിലും മോദിയുടെ മാതാവ് ആവേശത്തോടെയാണ് ദീപാവലി ആഘോഷിക്കുന്നതെന്നായിരുന്നു ബേദിയുടെ ട്വീറ്റ്. എന്നാല്‍ തനിക്ക് തെറ്റിപ്പോയതാണെന്നായിരുന്നു പിന്നിടുള്ള വിശദീകരണം.50 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൂവായിരത്തി അഞ്ഞൂറിലധികം പേരാണ് ഷെയര്‍ ചെയ്തത്. ഒക്ടോബര്‍ 3ന് പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ആ നര്‍ത്തകി മോദിയുടെ അമ്മയല്ല; തെറ്റ് തിരുത്തി കിരണ്‍ബേദി