ബിഹാർ സ്വദേശിയായ അരുൺ കുമാർ ദാസാണ് പിടിയിലായത്. ഇയാൾ റിക്ഷാ തൊഴിലാളിയാണ്

Last Updated :20 January 2024, 8:03 am IST

News Now

ന്യൂഡൽഹി: ആറ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ബിഹാർ സ്വദേശിയായ അരുൺ കുമാർ ദാസാണ് പിടിയിലായത്. ഇയാൾ റിക്ഷാ തൊഴിലാളിയാണ്. ഡൽഹിയിലെ ജനക്പുരിയിലായിരുന്നു സംഭവം. 

ഇന്നലെ രാവിലെയാണ് കുട്ടി പീഡനത്തിനിരയായത്. മാതാപിതാക്കൾക്കൊപ്പം വഴിയരികിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഒഴിഞ്ഞ ഒരിടത്ത് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇപ്പോൾ ചികിത്സയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറ് വയസുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ