ആളെക്കൊന്ന് ഉഷ്ണതരംഗം: ബീഹാറില്‍ മരിച്ചവരുടെ എണ്ണം 46 ആയി

ഔറംഗബാദില്‍ മാത്രം 27 പേര്‍ ചൂട് കാരണം മരിച്ചു. ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു.

Last Updated :20 January 2024, 8:01 am IST

പാറ്റ്‌ന: ബീഹാറില്‍ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 46 ആയി. നൂറിലധികം പേരാണ് ഒരു ദിവസത്തിനിടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. മരിച്ചവരില്‍ അധികം ആളുകളും ഔറംഗബാദ്, ഗയ, നവാഡ എന്നീ ജില്ലക്കാരാണ്. ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയ ജില്ലകളാണിത്. 

ഔറംഗബാദില്‍ മാത്രം 27 പേര്‍ ചൂട് കാരണം മരിച്ചു. ഗയ ജില്ലയില്‍ 14 മരണമുണ്ടായതായി ജില്ലാ മജിസ്‌ട്രേറ്റ് അഭിഷേക് സിങ് പറഞ്ഞു. സംസ്ഥാനത്തിന്റെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തലസ്ഥാനമായ പാറ്റ്‌നയില്‍ 46.6 ഡിഗ്രിയും ഗയയില്‍ 45.2 ഡിഗ്രിയും രേഖപ്പെടുത്തി. 

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉഷ്ണാഘാതം മൂലം മരണങ്ങളുണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു.

കൊടും ചൂടത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. മസ്തിഷ്‌കജ്വരം മൂലം 84 കുട്ടികള്‍ ബീഹാറില്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ഇതിന്റെ പിന്നാലെയാണ് ഉഷ്ണക്കാറ്റിലും കൂട്ടമരണങ്ങള്‍ ഉണ്ടാവുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

ആളെക്കൊന്ന് ഉഷ്ണതരംഗം: ബീഹാറില്‍ മരിച്ചവരുടെ എണ്ണം 46 ആയി