
News Now
രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്, രണ്ട് വാക്കില് മറുപടി നല്കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്ലിൻ; 'ബാച്ച്ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

ന്യൂഡല്ഹി; പാക്കിസ്ഥാന് എതിരായ ഇന്ത്യയുടെ വിജയം ആഘോഷമാക്കി രാജ്യം. ചിരവൈരികള്ക്കെതിരേ മികച്ച വിജയം നേടിയതോടെ രാജ്യത്തിന്റെ വിവിധ നഗരങ്ങളിലും തെരുവുകളിലും ആവേശം അലതല്ലി. ദേശിയ പതാക ഏന്തിയും പടക്കം പൊട്ടിച്ചുമാണ് ഇന്ത്യയുടെ വിജയത്തെ ആരാധകര് ഏറ്റെടുത്തത്. പാക്കിസ്ഥാനെതിരേ 89 റണ്സിനാണ് ഇന്ത്യ വിജയം നേടിയത്.
ലോകകപ്പ് മത്സരം എന്നതിനപ്പുറം പാക്കിസ്ഥാനുമായുള്ള മത്സരത്തെ അഭിമാന പോരാട്ടമായാണ് രാജ്യം വീക്ഷിച്ചത്. വിജയം നേടിയതോടെ ആഘോഷങ്ങള്ക്ക് തുടക്കമാവുകയായായിരുന്നു. യുദ്ധം ജയിച്ച സന്തോഷമായിരുന്നു പല സ്ഥലങ്ങളിലും. സമീപകാല ആക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില് പാക്കിസ്ഥാനൊപ്പം കളിക്കേണ്ട എന്ന അഭിപ്രായം ശക്തമായിരുന്നു. എന്നാല് പാക്കിസ്ഥാനോട് കളിച്ച് ജയിക്കുകയാണ് വേണ്ടത് എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. ഇതോടെയാണ് പാക്കിസ്ഥാനുമായി കളിക്കാനാവില്ലെന്ന ബിസിസിയുടെ തീരുമാനത്തില് അയവു വന്നത്.
ലോകകപ്പ് മത്സരങ്ങള് ആരംഭിച്ചതു മുതല് രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മത്സരമായിരുന്നു ഇത്. മത്സരത്തിന്റെ ടോസ് ഇടുന്നതിന് മുന്നേ തന്നെ ആവേശക്കൊടി ഉയര്ന്നു. സോഷ്യല് മീഡിയയിലും ഇന്ത്യ പാക് മത്സരത്തിന്റെ ആവേശത്തിലായിരുന്നു. അതിനിടെ പാക്കിസ്ഥാന് പരസ്യത്തില് വിങ് കമാന്ഡര് അഭിനന്ദന് വര്ധമാനെ അധിക്ഷേപിച്ചത് വലിയ വിവാദങ്ങള്ക്ക് കാരണമായി. കാത്തിരുന്ന വിജയം ആഘോഷമാക്കുകയാണ് രാജ്യം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാഹുല് ഗാന്ധിയെക്കുറിച്ച് പറഞ്ഞാല് കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല് മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര് ശ്രീലേഖ

സയന്സ് ഫിക്ഷന് സിനിമയല്ല! പറക്കും കാര് അവതരിപ്പിച്ച് മസ്ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല് വേഗം- വിഡിയോ

