രക്ഷപ്പെടുത്തിയ അഞ്ചു പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

Last Updated :20 January 2024, 12:11 am IST

News Now

ഇന്‍ഡോര്‍:  മധ്യപ്രദേശിലെ ഇന്‍ഡോറില്‍  ശനിയാഴ്ച രാത്രി ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തു പേര്‍ മരിച്ചു. അഞ്ചുപേര്‍ അശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Story image

രക്ഷപ്പെടുത്തിയ അഞ്ചു പേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കെട്ടിടത്തില്‍ വാഹനമിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച രാത്രി 9.15 ഓടെയാണ് സംഭവം. പഴകി അപകടാവസ്ഥയിലായ കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തില്‍ ഹോട്ടലും താമസ സ്ഥലങ്ങളുമുണ്ട്. മൂന്ന്, നാല് നിലകളില്‍ താമസിച്ച ജീവനക്കാരും മറ്റുമാണ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍ഡോറില്‍ കെട്ടിടം തകർന്ന് പത്ത് മരണം