ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റില്‍ 13 മരണം - 30 പേര്‍ക്ക് പരുക്കേറ്റു 

Last Updated :20 January 2024, 12:14 am IST

News Now

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റില്‍ പതിമൂന്ന് പേര്‍ മരിച്ചു. 30ല്‍  അധികം പേര്‍ക്ക് പരുക്കേറ്റു. ഗോണ്ട, ഫാസിയാബാദ്, സീതാപ്പൂര്‍ എന്നിവടങ്ങളിലാണ് പൊടിക്കാറ്റ് സാരമായി ബാധിച്ചത്

ഫാസിയബാദില്‍ 13 പേരും സീതാപ്പൂരില്‍ ആര് പേരും ഗോണ്ടയില്‍ മൂന്ന് പേരും കൗശാംബിയില്‍ 2 പേരുമാണ് മരിച്ചത്.മരം വീണാണ് കൂടുതല്‍ പേര്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ രാത്രി 10: 30ന് ശേഷമായിരുന്നു ശക്തമായ പൊടിക്കാറ്റ്. 

ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ മജിസ്‌ട്രേറ്റിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്

മെയ്മാസത്തിലുണ്ടായ പൊടിക്കാറ്റില്‍ 130 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉത്തര്‍പ്രദേശില്‍ ശക്തമായ പൊടിക്കാറ്റ്; 13 മരണം