
News Now
ബിഹാറില് ഗംഗാനദിയില് ബോട്ട് മുങ്ങി 13 മരണം; മരിച്ചവരിലേറെയും കുട്ടികളെന്ന് റിപ്പോര്ട്ട്

മാധ്യമപ്രവര്ത്തകര്ക്കു നേരെ പൊലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

വടകര എംഡിഎംഎ കേസ്: മുഖ്യപ്രതി പിടിയില്; മലബാറിലെ മൊത്തവിതരണക്കാരനെന്ന് പൊലീസ്

ലിയോ പതിനാലാമന് മാര്പാപ്പയ്ക്ക് ശ്വാസകോശ അര്ബുദം സ്ഥിരീകരിച്ചു

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളുമായി പഞ്ചാബ് സര്ക്കാര്. സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനം വെള്ളിയാഴ്ച അര്ധരാത്രി മുതല് നിര്ത്തിവയ്ക്കുന്നതായി സര്ക്കാര് അറിയിച്ചു. വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി.
ബസ്സുകള്ക്കും ടെമ്പോകള്ക്കും ഇത് ബാധകമാണ്. നിലയില് പഞ്ചാബില് ഒരു വൈറസ് ബാധ മാത്രമാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ആളുകള് സംഘം കൂടി നില്ക്കരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും നിര്ദേശമുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും മാര്ച്ച് 31വരെ അവധി പ്രഖ്യാപിക്കുകയും പരീക്ഷകള് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവില് രാജ്യത്ത് ആകെ 166 കോവിഡ് പോസിറ്റിവ് കേസുകളാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. മഇതില് മൂന്നുപേര് മരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



