News Now
ചർമം തിളങ്ങണോ? പുറമെ മാത്രം പോരാ, ഡയറ്റിൽ ഉൾപ്പെടുത്തണം ഈ 5 പഴങ്ങൾ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ന്യൂഡല്ഹി: രാജസ്ഥാനില് നിന്നുള്ള ബിജെപി നേതാവ് ഓം ബിര്ള ലോക്സഭാ സ്പീക്കര് ആയേക്കും. ഇതു സംബന്ധിച്ച ഇന്ന് പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.
രാജസ്ഥാനിലെ കോട്ടയില്നിന്നുള്ള അംഗമാണ് ഓം ബിര്ള. രണ്ടാം തവണയാണ് ഇദ്ദേഹം ലോക്സഭയില് എത്തുന്നത്. കോട്ടയില്നിന്ന് കോണ്ഗ്രസിലെ രാംനാരായണ് മീണയെ രണ്ടര ലക്ഷം വോട്ടിനു തോല്പ്പിച്ചാണ് ഇക്കുറി സഭയില് എത്തിയത്.
ഓം ബിര്ളയെ സ്പീക്കര് സ്ഥാനാര്ഥിയായി ബിജെപിയുടെ പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് റിപ്പോര്ട്ടുകള്. കഴിഞ്ഞ ലോക്സഭയില് സ്പീക്കര് ആയിരുന്ന സുമിത്ര മഹാജന് ഇക്കുറി തെരഞ്ഞെടുപ്പില് മത്സരിച്ചിരുന്നില്ല.
പുതിയ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നു പൂര്ത്തിയാക്കും. നാളെയാണ് സ്പീക്കര് തെരഞ്ഞെടുപ്പ്. പ്രോടേം സ്പീക്കര് വീരേന്ദ്ര കുമാറിന്റെ മേല്നോട്ടത്തിലാണ് സ്പീക്കര് തെരഞ്ഞെടുപ്പു നടക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


